Thursday, May 2, 2024
spot_img

സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ കണ്ടെത്തല്‍; സ്വപ്ന സുരേഷിന്‍റേത് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുളള നിയമനം; പിന്നില്‍ ഉന്നതര്‍ക്ക് പങ്ക്; അന്വേഷണം പുതിയ തലങ്ങളിലേക്ക്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ സ്പെയ്സ് പാര്‍ക്കിലെ നിയമനത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പൊലീസിന്റെ പുതിയ കണ്ടെത്തല്‍. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയും പ്രത്യേക പുതിയ തസ്തിക ഉണ്ടാക്കിയുമാണ് നിയമനമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ഇതിനെതിരെ പ്രഖ്യാപിച്ചത്. കെഎസ്‌ഐടിഎല്‍ എംഡിയാണ് സ്വപ്നയെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തതെന്ന് പിഡബ്ള്യുസി കോടതിയെ അറിയിച്ചതോടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്.

അതേസമയം സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് അന്വേഷണത്തിനിടെയാണ് നിയമനത്തിലെ ക്രമക്കേടുകള്‍ പൊലീസ് കണ്ടെത്തിയത്. കോണ്‍സുലേറ്റില്‍ നിന്നും ജോലി നഷ്ടമായ സ്വപ്നക്ക് വേണ്ടി ഐടിവകുപ്പിന് കീഴിലുള്ള സ്പെയ്സ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജറെന്ന തസ്തിക സൃഷ്ടിക്കുകയായിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വ്വീസ് സെന്‍റര്‍ അഥവാ നിക്സി വഴിയാണ് ഇത്തരം ഉന്നത തസ്തികയിലേക്ക് നിയമനം നല്‍കേണ്ടത്.

Related Articles

Latest Articles