Saturday, April 27, 2024
spot_img

ആറന്മുള നടന്നത് പീഡനം അല്ല; ഉഭയകക്ഷി സമ്മതത്തോടെയായിരുന്നു. ഇരയെ അപമാനിച്ച് സിപിഎം സൈബർ പ്രചരണം

പത്തനംതിട്ട: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് ആറന്മുളയില്‍ നടന്ന പീഡനത്തെ ന്യായീകരിക്കാന്‍ വിഷംതുപ്പി സിപിഎം പ്രവര്‍ത്തകര്‍. കോവിഡ് രോഗബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചതായി വരുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. സിപിഎം പ്രവര്‍ത്തകനും കൊണ്ടോട്ടി സ്വദേശിയുമായ അബ്ദുള്‍ മജീദാണ് ഇത്തരത്തിലുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയിരിക്കുന്നത്.

വിഷം തുപ്പുന്ന ഈ പ്രചരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഒപ്പം
ഇയാള്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

രോഗബാധിതയായ യുവതിയെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നു പുലര്‍ച്ചെ ആറന്മുളയില്‍ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഡ്രൈവര്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവറായ കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ(29) പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലടക്കം നൗഫല്‍ പ്രതിയാണ്.

Related Articles

Latest Articles