ദില്ലി: രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കേജ്‌രിവാൾ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം വട്ടവും ദില്ലി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് അരവിന്ദ് കേജ്‌രിവാൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
ദില്ലിയിൽ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ അവരുടെ പാര്‍ട്ടിയോ മതമോ പരിഗണിക്കാതെ കഴിയാവുന്നതില്‍ ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് താൻ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും, ഇത്തരം കലാപങ്ങള്‍ ദില്ലിയിൽ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും കെജ്രിവാള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയെ ഉപചാര ക്ഷണമെന്നാണ് കേജ്‌രിവാൾ വിശേഷിപ്പിച്ചത്.
കൊവിഡ് 19 (കൊറോണ) പടരുന്നതിനെ കുറിച്ചും തങ്ങൾ ചര്‍ച്ച ചെയ്തതായി ദില്ലി മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് പ്രസരിക്കുന്നത് തതടയാനുള്ള പ്രവര്‍ത്തികളിലും വൈറസ് ബാധിതരെ ചികിത്സിക്കുന്നതിലും ദില്ലി സര്‍ക്കാരും കേന്ദ്രവും യോജിച്ചു പ്രവര്‍ത്തികുമെന്നും അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു.

