Friday, April 26, 2024
spot_img

കാലിന്മേല്‍ കാലു കയറ്റി വെച്ച് ഇരിക്കുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിക്കുക

നമ്മളിൽ ഭൂരിഭാഗം പേരും കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുന്നവരായിരിക്കും.ഒരു ഗവേഷണ പ്രകാരം, ലോകമെമ്പാടുമുള്ള 62 ശതമാനം ആളുകളും അവരുടെ വലതു കാല്‍ ഇടതുകാലില്‍ വച്ചുകൊണ്ട് ഇരിക്കുന്നവരാണ്.26 ശതമാനം ആളുകള്‍ നേരെ വിപരീതമായി കാലു വെക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ കാലിന്മേല്‍ കാലു കയറ്റി വെക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടാകാം

കാലിന്റെ മുകളില്‍ കാലുവെച്ച് ഇരിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാലിന് കുറുകെ കാലുവെച്ച് ഇരിക്കുന്നത് ഇടുപ്പിന്റെ സ്ഥാനം തെറ്റുന്നതിന് കാരണമാകുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. കൂടാതെ ശരീരത്തിലെ രക്തചംക്രമണത്തെയും ബാധിക്കാം. ഇതുമൂലം വ്യക്തിക്ക് രക്തം കട്ടപിടിക്കുന്ന പ്രശ്‌നമുണ്ടാകാം. മൂന്ന് മണിക്കൂറിലധികവും ഇങ്ങനെ ഇരിക്കുന്നത് നടക്കുന്നതിലും പ്രശ്‌നമുണ്ടാക്കാം.

കാലിന്മേല്‍ കാല്‍ കയിറ്റിവെച്ച് ഇരിക്കുന്നത് അപകടകരമാണെന്ന് മിക്ക ഗവേഷണങ്ങളും പറയുന്നു. ഈ രീതിയില്‍ ഇരിക്കുന്നത് സിരകളില്‍ രക്തം അടിഞ്ഞുകൂടുന്നതിനും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കും. നിങ്ങള്‍ രക്തസമ്മര്‍ദ്ദമുള്ള രോഗിയാണെങ്കില്‍ നിങ്ങളുടെ കാലുകള്‍ എപ്പോഴും നിലത്ത് ഇരിക്കുന്ന രീതിയില്‍ വേണം ഇരിക്കാന്‍. കാലുകള്‍ മുകളില്‍ വെച്ച് നിങ്ങള്‍ എത്രനേരം ഇരിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ പേശികളുടെ നീളവും എല്ലുകളുടെ വിന്യാസവും മാറാനുള്ള സാധ്യത കൂടുതലാണ്. കാലിന്മേല്‍ കാലുകയറ്റിവെച്ചുളള ഇരുത്തം അഥവാ ലെഗ് ക്രോസിങ് നിങ്ങളുടെ നട്ടെല്ലിന്റെയും തോളിന്റെയും സ്ഥാനം തെറ്റുന്നതിനും കാരണമായേക്കാം. ഇതുമൂലം നിങ്ങളുടെ കഴുത്തില്‍ വേദന ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. കാല്‍മുട്ടുകള്‍ക്ക് മുകളില്‍ കാലുവെച്ച് ഇരിക്കുന്ന ശീലം നിങ്ങളുടെ കാല്‍മുട്ടുകളെ തളര്‍ത്താനും ഇടയുണ്ട്.

ബീജ ഉത്പാദനം കുറയുന്നു

ഇപ്രകാരം ഇരിക്കുന്നതിലൂടെ നിങ്ങളുടെ കാലിലെ താഴ്ഭാഗത്തുളള പെറോണല്‍ നാഡിക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. കാലിന് കുറുകെ കാലുവെച്ച് ഇരിക്കുന്നത് ബീജ ഉത്പാദനം കുറയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഇരിക്കുന്നത് ശരീര താപനില വര്‍ദ്ധിപ്പിക്കും. വൃഷണസഞ്ചിയിലെയും വൃഷണത്തിലെയും താപനിലയിലെ വര്‍ദ്ധനവ് ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Related Articles

Latest Articles