Tuesday, May 7, 2024
spot_img

നിങ്ങളുടെ ഒരു ദിവസം ഇങ്ങനെ ആരംഭിക്കാറുണ്ടോ ?ഇല്ലെങ്കിൽ ഇതാണ് ശ്രദ്ദിക്കു

ദിവസത്തിന്റെ തുടക്കം നാം പലരും ചായ, കാപ്പി ശീലങ്ങളിലൂടെയാണ് തുടങ്ങുന്നത്. എന്നാല്‍ ഇത് ആരോഗ്യകരമല്ലെന്നാണ് റുജത പറയുന്നത്. ദിവസത്തിന്റെ തുടക്കം പഴം അല്ലെങ്കില്‍ ഉണക്കമുന്തിരി അല്ലെങ്കില്‍ ബദാം എന്നിവ വഴി തുടങ്ങുന്നതാണ് നല്ലത്. ഒരിക്കലും ചായ, കാപ്പി വഴിയാകരുത്.
ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന പ്രധാന കാരണമാണ്. ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ കഴിച്ച് ദിവസം തുടങ്ങാന്‍ ന്യൂട്രിഷനിസ്റ്റ് റുജത പറയുന്നു. ഇതിന് കാരണമായി പറയുന്ന ചില ആരോഗ്യാടിസ്ഥാനങ്ങളുമുണ്ട്.

ഭക്ഷണ ശേഷം ദഹന പ്രശ്‌നങ്ങളുള്ളവര്‍ ധാരാളമാണ്. ഭക്ഷണ ശേഷം മധുരം കഴിച്ചേ പറ്റൂവെന്നുള്ളവരുമുണ്ട്. ഇവര്‍ക്ക് ദിവസത്തിന്റെ തുടക്കത്തിന് പറ്റിയ ഭക്ഷണം പഴമാണെന്ന് ന്യൂട്രീഷനിസ്റ്റ് പറയുന്നു. ലോക്കല്‍ പഴം, ഫ്രഷായത് വാങ്ങി കഴിയ്ക്കാം.ഗ്യാസ്, മലബന്ധം, രാത്രിയില്‍ വിശപ്പ്, കുറവ് ഊര്‍ജം എന്നിവയുള്ളവര്‍ക്കും ഇത് ദിവസം തുടങ്ങാന്‍ ഏറെ നല്ലതാണ്. പഴം ഇഷ്ടമല്ലെങ്കില്‍ ഏതെങ്കിലും ലോക്കല്‍ സീസണല്‍ പഴം കഴിയ്ക്കാം.

ഉണക്കമുന്തിരി ഏറെ നല്ലതാണ്. ഇത് പ്രത്യേകിച്ചും പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്കും ദിവസം മുഴുവന്‍ ക്ഷീണം തോന്നുന്നവര്‍ക്കും ഏറെ നല്ലതാണ്. കറുത്ത മുന്തിരിയാണ് കൂടുതല്‍ നല്ലത്. പിഎംഎസ് തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ ആര്‍ത്തവ ദിവസങ്ങള്‍ക്ക് 10 ദിവസം മുന്‍പായി ഒന്നോ രണ്ടോ കുങ്കുമപ്പൂ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്.ഇത് രക്തക്കുറവുള്ളവര്‍ക്ക്, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ക്ക്, വയര്‍ വീര്‍ത്തു വരുന്ന ബ്ലോട്ടിംഗ് പ്രശ്‌നമുള്ളവര്‍ക്ക എല്ലാം നല്ലതാണ്. 6-7 ഉണക്കമുന്തിരി രാത്രിയില്‍ ഇത് വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിയ്ക്കാം. ഈ വെള്ളവും കുടിയ്ക്കാം.

കുതിര്‍ത്ത ബദാം നല്ലതാണ്. ലോക്കല്‍ ബദാമാണ് നല്ലത്. 5 ബദാം തലേന്ന് രാത്രിയില്‍ കുതിര്‍ത്ത് തൊലി നീക്കി കഴിയ്ക്കാം. ഇത് പിസിഒഡി, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്, പ്രമേഹം, ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഏറെ നല്ലതാണ്. പിസിഒഡി ഉള്ളവര്‍ക്ക് ഉണക്കമുന്തിരിയും കുങ്കുമപ്പൂവുമാകും നല്ലത്.ബദാം കുതിര്‍ത്ത് കഴിയ്ക്കുമ്പോള്‍ ഇതിലെ ഫൈറ്റിക് ആസിഡ് നീങ്ങുന്നു. ഈ ആസിഡ് പോഷകങ്ങള്‍ ശരീരം വലിച്ചെടുക്കുന്നത് തടയുന്ന ഒന്നാണ്. പോഷകം വേഗം ശരീരത്തിലെത്താന്‍ കുതിര്‍ത്ത് കഴിയ്ക്കുന്നതാണ് നല്ലത്.

Related Articles

Latest Articles