Sunday, May 19, 2024
spot_img

ബാനറിനെ ചൊല്ലി തർക്കം;കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജില്‍ എസ് എഫ് ഐ – കെ എസ് യു സംഘര്‍ഷം;പെൺകുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്:ഗവണ്‍മെന്‍റ് ലോ കോളേജില്‍ എസ് എഫ് ഐ – കെ എസ് യു സംഘര്‍ഷം. ബാനറിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.വിദ്യാർത്ഥികൾ തമ്മിലുണ്ടായ കൂട്ടയടിയിൽ
പെൺകുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒടുവിൽ പൊലീസെത്തിയതിനു ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്. പരുക്കേറ്റ ആറ് പ്രവര്‍ത്തകരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു. എസ് എഫ് ഐ പ്രവർത്തകർക്കും പരിക്കേറ്റിണ്ടെന്ന് നേതാക്കൾ പറഞ്ഞു. കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി സ്റ്റേജിൽ ബാനറുകൾ സ്ഥാപിച്ചിരുന്നു. ഈ ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

Related Articles

Latest Articles