ഇടുക്കി:ചിന്നക്കനാൽ മേഖലയിലെ ജനങ്ങളെ ഭീതിയുടെ മുൾ മുനയിൽ നിർത്തിയ അരികൊമ്പൻ എന്ന കാട്ടാനയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും തർക്കങ്ങളുമാണ് ഉയരുന്നത്.അരിക്കൊമ്പനെ നെയ്യാര്‍ അഗസ്ത്യവനമേഖലയിലേക്ക് മാറ്റുമെന്നാണ് ഇപ്പോഴുള്ള സൂചന.നെയ്യാറിലേക്ക് കാട്ടാനയെ മാറ്റുന്നതിനുള്ള സാധ്യത വനംവകുപ്പ് പരിശോധിച്ചുവരികയാണ്. അരികൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലത്തെ കുറിച്ചുള്ള വിവരം മുദ്ര വച്ച കവറിൽ വിദഗ്ദ്ധ സമിതിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചിരുന്നു.ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്‌പെഷ്യല്‍ സിറ്റിങ് നടത്തിയാണ് ഹര്‍ജി പരിഗണിച്ചത്.ചിന്നക്കനാല്‍ ജനവാസ മേഖലയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ അരികൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും വിമർശനങ്ങളുമാണ് ഉയർന്നിരുന്നത്.
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ആനയെ നെയ്യാറിലേക്ക് മാറ്റിയേക്കുമെന്ന അനൗദ്യോഗിക വിവരം പുറത്തെത്തിയിരിക്കുന്നത്. വനംവകുപ്പ് കൈമാറുന്ന പട്ടികയില്‍ നിന്ന് വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന ഇടത്തേക്കായിരിക്കും കാട്ടാനയെ മാറ്റുക. അരിക്കൊമ്പനെ കൊണ്ടുവന്നേക്കുമെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാന്‍ തയാറെടുക്കുകയാണ് നെയ്യാര്‍ നിവാസികള്‍.ആനയെ മാറ്റുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനായില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന മുന്‍ ഉത്തരവ് കാലതാമസം കൂടാതെ നടപ്പാക്കണമെന്നായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ നിർദ്ദേശം.

