Thursday, April 25, 2024
spot_img

റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ അറസ്റ്റ്; അടിയന്തരാവസ്ഥക്ക് തുല്യമെന്ന് കേന്ദ്രസർക്കാർ

ദില്ലി: റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ കേന്ദ്രസർക്കാരും എഡിറ്റേഴ്‌സ് ഗിൽഡും രംഗത്ത്. ഒരു മാധ്യമസ്ഥാപനത്തിന്റെ എഡിറ്റർ ഇൻ ചീഫിനെ അതിരാവിലെ അറസ്റ്റ് ചെയ്യുന്ന അസാധാരണ കാഴ്ച ഞെട്ടലുണ്ടാക്കിയെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രതികരിച്ചു. വിമർശനങ്ങൾക്കെതിരെ സംസ്ഥാന സർക്കാരിന്റെ അധികാരപ്രയോഗം പാടില്ലെന്നും എഡിറ്റേഴ്‌സ് ഗിൽഡ് പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റ് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന നടപടിയെന്നായിരുന്നു വാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കർ പ്രതികരിച്ചത്. ഫാസിസമെന്ന് സ്മൃതി ഇറാനിയും ധർമേന്ദ്ര പ്രധാനും വ്യക്തമാക്കി. അതേസമയം സാധാരണ നടപടി മാത്രമെന്നായിരുന്നു ശിവസേനയുടെ നിലപാട്.

Related Articles

Latest Articles