Tuesday, October 27, 2026

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പതിനാലുകാരൻ കാൽവഴുതി ആറ്റിലേക്ക് വീണു; അച്ചൻകോവിലാറിൽ വൻ തെരച്ചില്‍

പത്തനംതിട്ട:കാൽ വഴുതി ആറ്റിലേക്ക് വീണ പതിനാലുകാരനെ കാണാതായി. അച്ചൻകോവിലാറ്റിലാണ് അപകടം നടന്നത്.വെട്ടിപ്രം സ്വദേശി സനോജിന്‍റെ മകൻ സൽമാനെയാണ് കാണാതായത്.

സുഹൃത്തുക്കൾക്കൊപ്പം വലൻചുഴി പാറക്കടവിൽ കുളിക്കാൻ എത്തിയപ്പോഴാണ് കാൽ വഴുതി സല്‍മാന്‍ ആറ്റിലേക്ക് വീണത്. ശക്തമായ ഒഴുക്കുള്ള സ്ഥലത്താണ് വീണത്. കുട്ടിക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തുകയാണ്.

Related Articles

Latest Articles