Sunday, May 19, 2024
spot_img

നിവിൻ പോളി ഇതെന്തു ഭാവിച്ചാ….:പുതിയ ലൂക്ക് കണ്ട് ഞെട്ടി ആരാധകർ

സൈമ പുരസ്ക്കാരത്തിനെത്തുന്ന താരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം. ഇപ്പോഴിതാ സൈമ പുരസ്ക്കാരം സ്വീകരിക്കാൻ സൂപ്പർ ലൂക്കിൽ എത്തിയ നിവിൻ പോളിയുടെ ചിത്രങ്ങൾ വൈറലാകുകയാണ്. 2019-ലെ മികച്ച നടനുള്ള സൈമ ക്രിട്ടിക്സ് പുരസ്കാരത്തിനായാണ് താരം എത്തിയിരിക്കുന്നത്. മുടി നീട്ടിവളർത്തി, കറുത്ത കോട്ടും സ്യൂട്ടുമണിഞ്ഞ് ഇതുവരെ കാണാത്ത ലുക്കിലാണ് നിവിൻ വേദിയിലെത്തിയത്.

പ്രിയ താരം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന് പുരസ്കാരം ലഭിച്ചത്. അതേസമയം രാജീവ് രവിയുടെ തുറമുഖം, ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ട്, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ എന്നിവയാണ് നിവിൻ പോളിയുടെ പുറത്തുവരാനുള്ള ചിത്രങ്ങൾ.

Related Articles

Latest Articles