ദില്ലി: നരേന്ദ്രമോഡി സര്‍ക്കാറിലെ മുന്‍ ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന അരുണ്‍ ജയ്റ്റ്ലി ഇത്തവണ മന്ത്രിസഭയിലേക്കില്ല.അനാരോഗ്യം മൂലം തന്നെ ഒഴിവക്കണമെന്ന് കാണിച്ച് ജയ്റ്റ്ലി മോഡിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ചികിത്സക്ക് സമയം ആവശ്യമാണെന്ന് അദ്ദേഹം കത്തിലൂടെ നരേന്ദ്ര മോദിയെ അറിയിച്ചു.

