Friday, April 26, 2024
spot_img

അമ്മയുടെ തോരാകണ്ണീര്‍ മാത്രം ബാക്കി: അരുണ്‍കുമാര്‍ ഇനി മടങ്ങിവരില്ല

റിയാദ് : സൗദിയില്‍ കാണാതായ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശിയായ അരുണ്‍കുമാറിന്റെ മൃതദേഹമാണ് റിയാദിലെ ശുമൈസിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ഏഴ് വര്‍ഷം മുമ്പ് സൗദിയിലെത്തിയ ഇദ്ദേഹം റിയാദില്‍ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തി വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ശുമൈസി എന്ന സ്ഥലത്തെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ റെസ്റ്റോറന്റില്‍ അരുണ്‍കുമാര്‍ ജോലി ചെയ്യുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ മെയ് ഒന്നിനാണ് ഇദ്ദേഹം അമ്മയും സഹോദരനുമായി അവസാനമായി ഫോണില്‍ സംസാരിച്ചത്. അരുണ്‍കുമാര്‍ തങ്ങളോട് പണം ആവശ്യപ്പെട്ടിരുന്നതായും പിന്നീട് ഫോണില്‍ ലഭ്യമല്ലാതാകുകയും ചെയ്തതായി സഹോദരന്‍ മുത്തുകുമാര്‍ വെളിപ്പെടുത്തി.

തുടര്‍ന്ന് അരുണ്‍കുമാറിനെ കാണാനില്ലെന്ന് കാട്ടി കുടുംബം ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കി. അരുണ്‍കുമാറിനെ കാണാനില്ലെന്ന വാര്‍ത്ത തത്വമയി ന്യൂസില്‍ സംപ്രേഷണം ചെയ്തിരുന്നു. ഈ വാര്‍ത്ത ഷിബുമോന്‍ എന്നയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ഒപ്പം ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.എം.സി എന്ന സംഘടനയുടെ സാമൂഹ്യപ്രവര്‍ത്തകൻ നെല്‍സണ്‍ വര്‍ഗ്ഗീസും ഈ വാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവൂര്‍ ശുമൈസിയിലെ ആശുപത്രിയിലെ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നതിനിടെ അരുണ്‍കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അദ്ദേഹം ഇക്കാര്യം വീട്ടുകാരെ അറിയിക്കുക ആയിരുന്നു. ഒപ്പം അനുകൃഷ്ണന്‍, അനന്തൻ . കെ .ആർ എന്നീ സാമൂഹ്യ പ്രവർത്തകർ വീ്ട്ടുകാരുമായി സംസാരിച്ച് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിദേശ കാര്യ മന്ത്രാലയത്തോട് ഏകോപിപ്പിച്ചിരുന്നു. അരുണ്‍കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി വീട്ടുകാര്‍ എംബസിയെ സമീപിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles