Sunday, October 4, 2026

ടി.ടി കുത്തിവെപ്പെടുക്കാനെത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് വാക്സിന്‍ നൽകിയ സംഭവം: നഴ്സിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ ആരോഗ്യപ്രവർത്തകയെ സസ്‌പെൻഡ് ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തില്‍ കുറ്റാരോപിതയായ ജെപിഎച്ച്എന്‍ ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്‌തതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

15 വയസ്സില്‍ എടുക്കേണ്ട കുത്തിവെപ്പെടുക്കാനാണ് രണ്ട് കുട്ടികള്‍ കഴിഞ്ഞ ദിവസം ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കോവിഡ് വാക്സിനേഷന്‍ മാറി നല്‍കുകയായിരുന്നു. ആശുപത്രിജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായിട്ടും കുട്ടികളെ റഫര്‍ ചെയ്ത് ചികിത്സ നല്‍കാതെ പറഞ്ഞയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Related Articles

Latest Articles