Friday, April 26, 2024
spot_img

ശബരിമല തീർത്ഥാടനം: പമ്പയിൽ നിന്ന് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കും

പത്തനംതിട്ട : പമ്പയിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി
സർവീസുകൾ ഡിസംബർ ഏഴ് മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 128 ബസുകളാണ് നിലവിൽ പമ്പയിൽ നിന്നും സർവ്വീസ് നടത്തുന്നത്. ഡിസംബർ 12ഓടെ 99 ബസുകൾ കൂടി സർവീസിനെത്തും.

അതേസമയം ഡിസംബർ 7 മുതൽ 12 ബസുകളാണ് പഴനി, കോയമ്പത്തൂർ, തെങ്കാശി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുക. രണ്ടാംഘട്ടത്തിൽ മധുരയിലേക്കും ചെന്നൈയിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങും. നിലയ്ക്കൽ-പമ്പ റൂട്ടിൽ തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി 24 മണിക്കൂറും ചെയിൻ സർവീസ് നടത്തുന്നുണ്ട്. നവംബർ 16 മുതൽ ഡിസംബർ ഒന്ന് വരെ 4,52,698 യാത്രക്കാരാണ് ചെയിൻ സർവീസ് ഉപയോഗപ്പെടുത്തിയത്. രാത്രി ഏഴ് മുതൽ 12 മണി വരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ബസുകൾക്ക് പ്രവേശനമില്ല.

Related Articles

Latest Articles