Tuesday, November 10, 2026

ആര്യൻ ഖാൻ ലഹരിമരുന്ന് കേസ്; കൂറുമാറിയ സാക്ഷി മരിച്ചു

മുംബൈ: ആര്യൻ ഖാനെതിരായ ലഹരിമരുന്ന് കേസിൽ കൂറുമാറിയ സാക്ഷി മരിച്ചു. പ്രഭാകർ സെയിലാണ് ഹൃദയാഘാതം മൂലം മരിച്ചത്. ആര്യൻ ഖാനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ച സാക്ഷിയാണ് പ്രഭാകർ. മാത്രമല്ല അന്നത്തെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാംഗഡെയ്ക്കെതിരെ ഇയാൾ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

ആര്യൻഖാനെ അറസ്റ്റ് ചെയ്ത് നടൻ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ സമീർ വാംഗഡെ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. 50 ലക്ഷം രൂപ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു.

കേസിൽ ആര്യൻഖാനെതിരെ തെളിവുകളൊന്നുമില്ലെന്നാണ് ഏറ്റവുമൊടുവിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് റെയ്ഡ് നടത്തിയതെന്നും ഗൂഡാലോചനാ വാദം നിലനിൽക്കില്ലെന്നും എൻസിബി പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ ഐപിഎസിന്‍റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

Related Articles

Latest Articles