മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാ കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം പ്രതി തമിഴ്നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീർ, അബ്ദുൽ മജീദ് എന്നിവരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭം നടന്നത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം അബ്ദുൾ ജലീലിനെ ആക്രമിക്കുകയായിരുന്നു. യുവാക്കൾ ജലീലിന്റെ തലക്ക് വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

