Sunday, April 28, 2024
spot_img

ജി 20 അദ്ധ്യക്ഷ പദവി മോദിയുടെ കരങ്ങളിൽ ലഭിച്ചത് ഗുണകരം;ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുമായി ചർച്ച ചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ദില്ലി :ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഇന്ത്യയെ കുറിച്ച് ചർച്ച ചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഡിജിറ്റൽ ഇന്ത്യയുടെ രൂപാന്തരവും ആഗോള തലത്തിൽ തന്ത്രപരമായ വികാസങ്ങളെ സംബന്ധിച്ചുമാണ് ഇരുവരും ചർച്ച സംഘടിപ്പിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു,പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജി 20 അദ്ധ്യക്ഷ പദവി മോദിയുടെ കരങ്ങളിൽ ലഭിച്ചത് ഗുണകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പൂർണ്ണ പിന്തുണയുള്ളതായും സുന്ദർ പിച്ചൈ വ്യക്തമാക്കി. ബൃഹത്തായ കൂടിക്കാഴ്ച സമ്മാനിച്ച പ്രധാനമന്ത്രിയ്‌ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

മനുഷ്യന്റെ അഭിവൃത്തിയ്‌ക്കും സുസ്ഥിര വികസനത്തിനുമായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലോകം ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും സുന്ദർ പിച്ചൈയുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു. ഇന്ത്യ കണ്ടതിൽ വെച്ച് വലിയ പ്രതിഭയാണെന്ന് രാഷ്‌ട്രപതി വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ സാർവത്രിക ഡിജിറ്റൽ സാക്ഷരത നടപ്പാക്കുന്നതിൽ മുൻ കൈയെടുക്കാനും രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. രാഷ്‌ട്രപതി ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

Related Articles

Latest Articles