Sunday, May 5, 2024
spot_img

ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റ് പഞ്ചാബിൽ ; ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി

പഞ്ചാബ് : ഏഷ്യയിലെ ഏറ്റവും വലിയ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി . പഞ്ചാബ് സംഗ്രൂരിലെ ലെഹ്‌റാഗാഗയിലാണ് പ്ലാന്റ്. സിബിജി അധിഷ്ഠിത ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കുള്ള ഇന്ത്യയുടെ മാസ്റ്റർ പ്ലാനിന്റെ തുടക്കം മാത്രമാണ് സംഗ്രൂരിലെ പ്ലാന്റെന്നും ഇതിന് ചുറ്റുമുള്ള ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പുരി പറഞ്ഞു.

പ്ലാന്റ് കമ്മീഷൻ ചെയ്തിരിക്കുന്നത് ഏകദേശം 100 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തോടെയാണ്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, വെർബിയോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ മുതിർന്ന മാനേജ്മെന്റ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 20 ഏക്കറിലാണ് സംഗ്രൂരിലെ സിബിജി പ്ലാന്റ്.

സംഗ്രൂരിലെ കർഷകർക്ക് ഈ പ്ലാന്റ് അധിക വരുമാനം ഉണ്ടാക്കുക മാത്രമല്ല, വൈക്കോൽ കത്തിക്കുന്നതിന് ആവശ്യമായ ബദൽ നൽകുകയും ചെയ്യുംമെന്നും പുരി പറഞ്ഞു, 40,000 മുതൽ 45,000 ഏക്കർ വയലുകളിൽ വൈക്കോൽ കത്തിക്കുന്നതിന്റെ ആവശ്യകത കുറയ്ക്കാൻ പ്ലാന്റ് സഹായിക്കുമെന്ന് പറഞ്ഞു.

കാസ്‌കേഡുകൾ, കംപ്രസ്സറുകൾ, ഡിസ്‌പെൻസറുകൾ തുടങ്ങിയ സിബിജി പ്ലാന്റ് ഉപകരണങ്ങളുടെ തദ്ദേശീയമായ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ പരാമർശിച്ചുകൊണ്ട്, ഇത് ഇന്ത്യയുടെ നിർമ്മാണ മേഖലയിലുടനീളമുള്ള ‘മേക്ക് ഇൻ ഇന്ത്യ’ അവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് പുരി പറഞ്ഞു.

Related Articles

Latest Articles