Monday, October 5, 2026

ആ​സാം-​മി​സോ​റാം അ​തി​ര്‍​ത്തി സംഘര്‍ഷം; വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍

ദില്ലി: ആ​സാം-​മി​സോ​റാം അ​തി​ര്‍​ത്തി​യി​ലുണ്ടായ സം​ഘ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ള്‍ ത​മ്മി​ലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ഇ​രു​സം​സ്ഥാ​നങ്ങളിലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും സം​സാ​രി​ച്ചു. അതേസമയം വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ്കു​മാ​ര്‍ ഭ​ല്ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്രത്യേക യോ​ഗം ചേ​രും. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലുമാണ് സംഘർഷം ഉണ്ടായത്. മി​സോ​റ​മി​ലെ കോ​ലാ​സി​ബ് ജി​ല്ല​യി​ലാ​ണു വൈ​രെം​ഗ്തേ. ആ​സാ​മി​നെ മി​സോ​റ​മു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത 306 ക​ട​ന്നു​പോ​കു​ന്ന​ത് മി​സോ​റ​മി​ന്‍റെ വ​ട​ക്കേ​യ​റ്റ​മാ​യ വൈ​രെം​ഗ്തേ​യി​ലൂ​ടെ​യാ​ണ്.ഇ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ഗ്രാ​മ​മാ​ണ് ആ​സാ​മി​ലെ ലൈ​ലാ​പു​ര്‍. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വൈ​രെം​ഗ്തേ​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന പ്ര​ദേ​ശ​വാ​സി​ക​ളെ ആ​സാ​മി​ല്‍​ നി​ന്നു​ള്ള​വ​ര്‍ ആ​ക്ര​മി​ക്കു​ക​യും ക​ല്ലെ​റി​യു​ക​യും ചെ​യ്തു. ഇ​തി​നു തി​രി​ച്ച​ടി​യാ​യി വൈ​രെ​ഗ്തേ നി​വാ​സി​ക​ള്‍, ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പം ലൈ​ലാ​പു​ര്‍ നി​വാ​സി​ക​ളു​ടെ 20 കു​ടി​ലു​ക​ളും സ്റ്റാ​ളു​ക​ളും തീ​വ​ച്ചു. സം​ഘ​ര്‍​ഷം മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടുനിന്നു. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.

അതേസമയം സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അതേസമയം സംഘർഷ ബാധിത മേഖലകളായ മിസോറാമിലെ വൈറെങ്‌ടെ ഗ്രാമത്തിലും അസമിലെ ലൈലാപൂരിലും അർധ സൈനികരെ വിന്യസിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്.

Related Articles

Latest Articles