Sunday, April 28, 2024
spot_img

1921 മറക്കില്ല പൊറുക്കില്ല ജീവനുള്ള കാലത്തോളം

ഒരു നൂറ്റാണ്ടു മുൻപ് നടന്ന 1921 ലെ നിർബന്ധിത മത പരിവർത്തനങ്ങളും , മത വെറിയിലുണ്ടായ കൊലകളും ഇന്നത്തെ ഹിന്ദുക്കൾക്ക് പൊറുക്കകയോ മറക്കുകയോ ചെയ്തൂടെ ? ഇന്നത്തെ മാപ്പിളമാർ പഴയതിനെന്തു പിഴച്ചു ? എന്നീ ചോദ്യങ്ങൾ വളരെ പ്രസക്തിയുള്ളവയാണ് . പലതും ഒരു പരിധി വരെ പൊതുബോധത്തിൽ പൊറുത്തും മറന്നും തന്നെയാണ് മലബാറിലെ ഹിന്ദുക്കൾ ഇത്രയും കാലം സമരസപ്പെട്ട് ജീവിച്ചു പോന്നത് . എന്നാൽ സഖാക്കൾ രാഷ്ട്രീയ പ്രീണനത്തിനായി അത് കുത്തി പൊക്കി പെൻഷൻ വാങ്ങിച്ചു കൊടുക്കലും , മാർക്സിസ്റ്റ് ചരിത്രകാരന്മാർ മഹത്വവൽക്കരിക്കുന്ന അപനിർമ്മിതികൾ പടച്ചു വിട്ടു പാഠ്യക്രമത്തിൽ ഉൾപ്പെടുത്തുകയും, ഒരു തെറ്റിനെ മറു തെറ്റ് കൊണ്ട് ന്യായീകരിച്ചെടുക്കാൻ വാദങ്ങൾ പടക്കുകയും, ഇന്നത്തെ മാപ്പിളമാർ അതിനെ മഹത്വൽക്കരിച്ചു കലാസൃഷ്ടികളിലൂടെ പൊതുബോധത്തിൽ ആഘോഷമാക്കൻ ശ്രമിച്ചപ്പോഴുമാണ് അത് പ്രശ്നമായത് അതിനോട് പ്രതികരിക്കുക അനിവാര്യതയായതു.

പൊതുബോധത്തിൽ തെറ്റാണെന്നു പരസ്യമായി അംഗീകരിക്കപ്പെടാത്ത ഒന്നും പ്രതീകാത്മക ക്ഷമാപണ ചേഷ്ടകൾ പോലും അനിവാര്യമല്ല എന്ന് തോന്നുന്നതെന്തും …പൊറുക്കാനും മറക്കാനും അർഹമല്ല ..അത് ആ ഓർമ്മകൾ ഊട്ടിയുറപ്പിക്കാൻ പ്രേരകമാവുക മാത്രമേ ചെയ്യുകയുള്ളൂ
സമകാലീന കേരളത്തിൽ സവർക്കറും ഗോൾവാൾക്കറും അയിത്തം കല്പിക്കപ്പെടേണ്ട വർഗീയവാദികളാണെന്ന് വാദിക്കുന്നവർ തന്നെയാണ് മാപ്പിള ലഹളയിലെ ജിഹാദ് പ്രഖ്യാപനത്തെയും , നിർബന്ധിത മതപരിവർത്തനത്തേയും , ക്ഷേത്രധ്വംസനത്തേയും , സ്ത്രീകൾക്കെതിരെ നടന്ന അക്രമങ്ങളെയും ആകെമൊത്തം തൃണവൽക്കരിച്ചു അവയ്ക്കു നേത്രത്വം നൽകിയ വാരിയംകുന്നത്തിനെയും അലി മുസ്‍ലിയാരെയും സ്വാതന്ത്ര്യ സമര നായകരാക്കി ആഘോഷിക്കുന്നത് എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് . ഇസ്‌ലാമിസ്റ്റ് വർഗീയ സംരംഭങ്ങളിൽ ശഹീദാകുന്നവരെ സത്യാനന്തര ചരിത്ര അപനിർമിതികളിലൂടെ കേരളത്തിന്റെ പൊതുബോധത്തിലും രാഷ്ട്രീയത്തിലും വാഴ്ത്തപ്പെടെണ്ടവരും ആഘോഷിക്കപ്പെടേണ്ടവരുമാക്കുന്ന മലയാളിയുടെ ഈ സെക്യു് ലർ ഇക്കോസിസ്റ്റം തന്നെയാണ് കേരളത്തിൽ മതേതരത്വം ക്രെഡിബിലിറ്റിയില്ലാത്ത രാഷ്ട്രീയ ജല്പനം മാത്രമാണെന്ന തിരിച്ചറിവ് നമ്മൾക്ക് നൽകേണ്ടത് . നമ്മൾക്ക് ചുറ്റും മിതവാദികളെന്നും പുരോഗമനവാദികളെന്നും അവകാശപ്പെടുന്ന മലയാളി മുസ്‌ലിം സുഹൃത്തുക്കളിൽ എത്ര പേർ മലബാർ കലാപത്തിന്റെ വർഗീയതയും അതിന്റെ നേതാക്കളെ ആഘോഷിക്കുന്നതിനും എതിരെ പരസ്യമായി ശബ്ദിക്കുന്നവരാണ് ? അതൊരു സ്വാതന്ത്ര്യ സമരമായിരുന്നില്ല എന്ന് പറയുന്നവരാണ് ?.


21 ൽ ഊരിയ വാളും ഓർമിപ്പിച്ചു കൊണ്ടുള്ള സാമുദായിക ജാഥകൾ നൂറും കൊല്ലം മുൻപ് നടന്നതല്ല ഇന്നത്തെ കേരളത്തിൽ നമ്മുടെ കണ്മുൻപിൽ നടന്നതാണ് . സംഘി വർഗീയതയ്‌ക്കെതിരെ പ്രസംഗിക്കുന്ന ഒരു പ്രമുഖ സാംസ്കാരിക നായകരോ, ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള രാഷ്ട്രീയക്കാരോ, ലിബറൽ മുസ്ലീമുകൾ എന്ന് സ്വയം നെറ്റിപ്പട്ടം കെട്ടി നടക്കുന്നവരോ അതിനെ ശക്തമായ വാക്കുകളിൽ പരസ്യമായി ഇതുവരെ ഖണ്ഡിച്ചിട്ടില്ല . ഒരു മതേതര ഭരണകൂടം എന്ന നിലയ്ക്ക് പിണറായി സർക്കാരും, പ്രതിപക്ഷമെന്ന നിലയ്ക്ക് കോൺഗ്രസ്സും, സമൂഹത്തിന്റെ മോറൽ കോമ്പസ് ആകേണ്ട സാംസ്കാരിക നായകരും, സാധാരണക്കാരായ മുസ്ലീമുകളും അപ്പോൾ കേരളത്തിലെ ഹൈന്ദവർക്കു കൊടുക്കുന്ന സന്ദേശമെന്താണെന്നു ചിന്തിച്ചു നോക്കുക ?. മലബാറിലെ ഹിന്ദുക്കളുടെ മുറിവിൽ തോണ്ടി പഴുപ്പിക്കുന്നതിനെയാണവർ അവഗണിക്കുന്നതു .

മറന്നും പൊറുത്തും ഒരു വംശഹത്യയെ അതിജീവിച്ച ജനതയുടെ സഹിഷ്ണുതയെ ആണവർ പരിഹസിക്കുന്നത് . അത് സഹജീവികളായ കേരളത്തിലെ ഹൈന്ദവർക്കു എന്ത് സന്ദേശമാണ് നൽകുന്നത് ? മതേതര പ്രസ്ഥാനങ്ങളെ കൂട്ട് പിടിക്കുന്ന ഹിന്ദുക്കൾക്ക് നാഥനും നായയും ഉണ്ടാകില്ല എന്ന് പഠിപ്പിച്ചു കൊടുക്കുകയല്ലേ ഇത് ചെയ്യുന്നത് ? കേരളത്തിലെ ഹൈന്ദവർക്കു ഇതിനു രാഷ്ട്രീയമായി ഉത്തരം നൽകാൻ ഒരുമയില്ല എന്ന് അറിഞ്ഞു കൊണ്ടുള്ള വ്യക്തമായ വർഗീയ ചവിട്ടി മെതിക്കൽ തന്നെയാണിത് എന്നിരിക്കെ ചരിത്ര ദുരനുഭവങ്ങളുടെ ആണ്ടു സമരണ തന്നെയാണ് ഇതിനെതിരെ ഉത്തമമായ ഗാന്ധിയൻ പ്രതിരോദം …പൊറുക്കില്ല ഞങ്ങൾ വംശഹത്യ നിങ്ങൾ ആഘോഷമാക്കുവോളം എന്ന് നിശ്ചയദാർഢ്യത്തോടെ ഉറക്കെ പറയുക തന്നെയാണ് അഹിംസയിൽ അധിഷ്ഠിതമായ ഏറ്റവും ശക്തമായ മറുപടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles