Sunday, September 27, 2026

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം ; ചാൻസല‍‍ർ പദവിയിൽനിന്ന് ​ഗവ‍ര്‍ണറെ നീക്കാൻ ബിൽ,കത്ത് വിവാദം മുതൽ വിഴിഞ്ഞം വരെ സഭയിൽ ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: നിയമ സഭയുടെ ഏഴാം സമ്മേളനം ഇന്നു തുടങ്ങും.14 സർവകലാശാലകളുടെ ചാൻസല‍ർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന് ചർച്ചയാവുക.നഗരസഭയിലെ കത്ത് വിവാദം പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിക്കും. ഗവർണ‍ർ സർക്കാർ പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയാകും.

ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി ലീഗിന് എതിർപ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കും. തരൂർ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്.പ്രതിപക്ഷ നിരയിലെ ഭിന്നത സഭയിൽ ഭരണ പക്ഷവും  ആയുധമാക്കും

Related Articles

Latest Articles