Monday, May 6, 2024
spot_img

ജന്മനാട്ടിലെത്തി പ്രധാനമന്ത്രി; അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടി;മാതാവിനോടൊപ്പമുള്ള
ചിത്രങ്ങൾ പുറത്ത്

അഹമ്മാദാബാദ് :ജന്മനാട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തിയ മോദി, മാതാവ് ഹീരാബെന്നിനെ കാണാൻ ഗാന്ധിനഗറിലെ വീട്ടിലെത്തി കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹവും തേടി .

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ രണ്ടാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി അമ്മയെ കാണാൻ എത്തിയത്. ഹീരാബെന്നിനൊപ്പമുള്ള നരേന്ദ്രമോദിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.ഗുജറാത്തിലെ 182 അസംബ്ലി സീറ്റുകളിൽ 89 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിന് നടന്നു. അഹമ്മദാബാദിലെ 16 സീറ്റുകൾ ഉൾപ്പെടെ ശേഷിക്കുന്ന 93 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും.

Related Articles

Latest Articles