Sunday, May 19, 2024
spot_img

മാസ്ക്കില്ലാത്തത് ചോദ്യം ചെയ്‌ത ഡോക്ടർക്ക് നേരെ മർദനം: നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ മാസ്ക്കില്ലാത്തത് ചോദ്യം ചെയ്‌തതിന്‌ ഡോക്ടർക്ക് നേരെ മർദനം. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

ആശുപത്രിയിലേക്ക് കൈയിൽ പരിക്കേറ്റ് വന്ന രോഗിക്കൊപ്പമുണ്ടായിരുന്ന ആളുകളാണ് ഡോക്ടറെ മർദിച്ചത്. വന്നവർക്കാർക്കും മാസ്‌കില്ലായിരുന്നു. ആശുപത്രയിൽ മാസ്‌ക് നിർബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതിനെത്തുടർന്നാണ് പ്രശ്‌നമുണ്ടാക്കിയത്. ബഹളം കേട്ട് ഓടിയെത്തിയ ഡോക്ടറെയാണ് സംഘം ആക്രമിച്ചത്. നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളാണ് മർദനമേറ്റ ഡോക്ടറെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ മുൻപും ഇത്തരം സംഭവങ്ങൾ ഈ ആശുപത്രിയിൽ ഉണ്ടായിട്ടുള്ളതായി ജീവനക്കാർ പറയുന്നു. സംഭവത്തെ തുടർന്ന് പ്രതിഷേധിച്ച് രാവിലെ ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ചിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles