Tuesday, January 13, 2026

സ്വന്തം പറമ്പിൽ അനുമതിയില്ലാതെ വഴി വെട്ടുന്നത് തടഞ്ഞു; യുവതിക്ക് നേരെ ആക്രമണം

കോഴിക്കോട് : ഇരിങ്ങലിൽ സ്വന്തം പറമ്പിൽ അനുമതിയില്ലാതെ വഴി വെറട്ടുന്നത് തടഞ്ഞതിന് യുവതിക്ക് നേരെ ആക്രമണം. യുവതിയുടെ തലക്ക് പരിക്കേറ്റു.

ഇന്ന് രാവിലെയാണ് സംഭവം. കൊളാവി പാലം സ്വദേശി ലിഷയ്ക്കാണ് പരിക്കേറ്റത്. ലിഷയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് തുന്നൽ ഇട്ടിട്ടുണ്ട്. ലിഷ യുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു.
പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Latest Articles