Friday, May 3, 2024
spot_img

സ്വന്തം പുരയിടത്തിൽ അനധികൃതമായി മണല്‍വാരല്‍; ചോദ്യം ചെയ്ത റിട്ട. ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി

കൊല്ലം: ഏരൂര്‍ ഭാരതിപുരത്ത് സ്വന്തം പുരയിടത്തില്‍ അനധികൃതമായി മണല്‍ വാരിയത് തടഞ്ഞ റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതായി പരാതി. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഈ മാസം 20 നാണ് ഏരൂര്‍ ഭാരതിപുരം സ്വദേശി മോഹനന് മര്‍ദ്ദനമേറ്റത്.

സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദം മൂലം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് മോഹനനും കുടുംബവും ആരോപിക്കുന്നു. സ്റ്റേഷനില്‍ പ്രതികള്‍ക്കനുകൂലമായ നിലപാടാണ് എസ്‌ഐ ഉള്‍പ്പെടെ സ്വീകരിച്ചതെന്നും പരാതിയുണ്ട്. പട്ടികജാതി അതിക്രമം തടയല്‍ നിയമം അനുസരിച്ചാണ് കേസ് എടുത്തതെന്നും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കേണ്ടതെന്നുമാണ് ഏരൂര്‍ എസ്എച്ച്ഒയുടെ വിശദീകരണം.

Related Articles

Latest Articles