തിഹാർ: തിഹാര്‍ ജയിലില്‍ എതിരാളികളുടെ ആക്രമണത്തെ തുടർന്ന് ഗുണ്ടാ നേതാവ് കൊല്ലപ്പെട്ടു. ഡല്‍ഹി രോഹിണി കോടതി വെടിവെപ്പ് കേസിലെ മുഖ്യപ്രതി തില്ലു താജ്പുരിയയാണ് കൊല്ലപ്പെട്ടത്. ഗുണ്ടാ നേതാവ് യോഗേഷ് തുണ്ടയും അനുയായികളും ചേര്‍ന്നാണ് തില്ലു താജ്പുരിയയെ കൊലപ്പെടുത്തിയത്.
ഇരുമ്പ് വടികൊണ്ടുള്ള മര്‍ദനത്തില്‍ തില്ലു താജ്പുരിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ദീന്‍ ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ സഹതടവുകാരനും പരുക്കേറ്റു. സംഭവത്തില്‍ വിശദമായി അന്വേഷണം നടക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

