Friday, December 26, 2025

കുടുംബ വഴക്കിനിടെ ഗ്യാസ് സിലിണ്ടര്‍ എടുത്ത് എറിഞ്ഞു; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി തച്ചനടിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് തലക്ക് അടിയേറ്റ് നാല്പതുകാരന്‍ മരിച്ചു. തുടർന്ന് ഭാര്യയുടെ ബന്ധുവിനെ പോലീസ് കസ്റ്റ‍ഡിയിലെടുത്തു. തമിഴ്നാട് ആനമല സ്വദേശിയായ അബ്ബാസിനാണ് ഭാര്യവീട്ടില്‍ വച്ചുണ്ടായ വഴക്കിനിടെ തലയ്ക്ക് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഭാര്യ ഉള്‍പ്പടെയുള്ള സ്ത്രീകളെ ഇയാള്‍ മര്‍ദ്ദിക്കുകയായിരുന്നു. മദ്യലഹരിയില്‍ അക്രമാസക്തനായ അബ്ബാസ് ഗ്യാസ് സിലിണ്ടര്‍ എടുത്ത് എറിഞ്ഞു. ശേഷം അത് തിരിച്ചടിയ്ക്കുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ അബ്ബാസിനെ തൃശൂര്‍ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ആനമലയിലുള്ള ബന്ധുക്കളെത്തിയശേഷം പോസ്റ്റ്മാര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കും.

Related Articles

Latest Articles