Sunday, October 11, 2026

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ആക്രമണം; യുവാവ് അറസ്റ്റില്‍

കൊല്ലം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ അക്രമിച്ചയാളെ പോലീസ് പിടികൂടി. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയായിരുന്നു ആക്രമണം.

പൂതക്കുളം നല്ലേറ്റില്‍ ചമ്പാൻചാല്‍ സുജിത് ഭവനില്‍ സുബിന്‍ ആണ് അറസ്റ്റിലായത്. യുവതി ജോലിചെയ്യുന്ന ടെക്‌സ്റ്റൈല്‍ ഷോപ്പിലെത്തി പ്രതി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തത്. എസ്‌ഐ.മാരായ എസ്.ഷിഹാസ്, എഎസ്‌ഐ. മധുസൂദനന്‍, എസ്.സി.പി.ഒ. ബുഷ്റമോള്‍, സി.പി.ഒ. ജാസ്മിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles