Sunday, May 19, 2024
spot_img

കോഴിക്കോട് നിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ ആക്രമണം;എയർഗൺ കൊണ്ട് വെടിവെച്ചതായി സംശയമുണ്ടെന്ന് ആംബുലൻസ് ഡ്രൈവർ

കോഴിക്കോട് :കോഴിക്കോട് നിന്നും ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ ആക്രമണം. മധ്യപ്രദേശിലെ ജബൽപൂർ -റീവ ദേശീയപാതയിൽ വെച്ച് ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് ആക്രമണമുണ്ടായത്.

ബിഹാർ സ്വദേശിയുടെ മൃതദേഹവുമായി പോവുകയായിരുന്നു ആംബുലൻസ്. എയർഗൺ കൊണ്ട് വെടിവെച്ചതായി സംശയമുണ്ടെന്ന് ആംബുലൻസ് ഡ്രൈവർ ഫഹദ് പറഞ്ഞു.ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു സംഭവം. വാഹനത്തിന്‍റെ ചില്ലുകൾ പൂർണമായി തകർന്നു. റീവയിലെ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചെന്നും തുടർയാത്രക്ക് സുരക്ഷ ആവശ്യപ്പെട്ടെന്നും ആംബുലൻസ് ഡ്രൈവർ അറിയിച്ചുകോഴിക്കോട് വെച്ച് ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി നവംബർ 23നാണ് ആംബുലൻസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബിഹാറിലേക്ക് പുറപ്പെട്ടത്.

Related Articles

Latest Articles