Sunday, September 27, 2026

കോൺ​ഗ്രസ് നേതാവിന് നേരെ ആക്രമണം ;പിന്നിൽ സിപിഐഎം എന്ന് നേതാക്കന്മാർ,കാസർകോട്ട് പ്രതിഷേധം, ഗുരുതരമായി പരിക്കേറ്റ വേണു ആശുപത്രിയിൽ

കാസർഗോഡ് : കോൺഗ്രസ്‌ പ്രവർത്തകന് നേരെ ആക്രമണം. കുറ്റിക്കോൽ മണ്ഡലം സെക്രട്ടറിയായ എച്ച്.വേണുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം നടന്നത്. ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് മൂന്നം​ഗസംഘം എച്ച് വേണുവിന് നേരെ ആക്രമണം നടത്തിയത്.കൈക്ക് ഗുരുതരമായി പരിക്കേറ്റ വേണുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം

വേണുവിന്റെ കൈയ്ക്കാണ് പ്രധാനമായും പരുക്കേറ്റത്. മറ്റ് പരുക്കുകൾ ​ഗുരുതരമല്ല. പ്രദേശത്ത് സമീപകാലത്ത് രാഷ്ട്രീയ സംഘർഷങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ വേണുവിന് നേരെ മുൻപും ആക്രമണമുണ്ടായിട്ടുണ്ടെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്.പൊലീസെത്തി ഇന്നലെ രാത്രി തന്നെ വേണുവിന്റെ മൊഴി എടുത്തിരുന്നു. പൊലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles