Friday, October 2, 2026

ഇത് കടുത്ത അനാസ്ഥ; തങ്കം ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്, ഇത്തവണ നഷ്ടപ്പെട്ടത് 27 കാരിയുടെ ജീവൻ, മരിച്ചത് ശസ്ത്രക്രിയക്കിടെ

പാലക്കാട്‌: പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട്‌ തങ്കം ആശുപത്രിയിൽ വീണ്ടും കടുത്ത അനാസ്ഥ. ശസ്ത്രക്രിയയ്ക്കിടെ ഇരുപത്തിയേഴുകാരിയായ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക ആണ് ചികിത്സാ പിഴവ് മൂലം മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി കാർത്തികക്ക് അനസ്തേഷ്യ നല്‍കിയതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

രാത്രി ഒമ്പത് മണിയോടെ ആയിരുന്നു മരണം. എന്നാൽ ആശുപത്രി അധികൃതർ മരണവിവരം മറച്ചുവച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ചികിത്സാ പിഴവ് മൂലം പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനിൽക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും ചികിത്സാ പിഴവ് എന്നാരോപണം ഉയരുന്നത്.

Related Articles

Latest Articles