പാലക്കാട്: സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസിൽ ജാമ്യത്തിലിറങ്ങിയ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് അരുണ്‍ പ്രസാദി(24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ഇയാൾ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
പ്രതി വീട്ടിലെത്തിയതോടെ ഭയന്ന് വിറച്ച സ്ത്രീ നിലവിളിച്ച് പരിസരവാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. ഉടൻ വാളയാര്‍ പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസില്‍ ജൂവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന അരുണ്‍ പ്രസാദ് നിലവില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാര്‍ സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.
14:33
Kumar Sir Tatwamayi

