Sunday, May 19, 2024
spot_img

പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം;അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ. പനമ്പിള്ളി നഗറിലെ കൗണ്ടറിന്റെ ഒരു ഭാഗം പൊളിച്ചു. തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരനു നേരെയും ആക്രമണ ശ്രമം ഉണ്ടായി. സെക്യൂരിറ്റി ജീവനക്കാരനാണ് പിയോലീസിനെ വിവരം അറിയിച്ചത്.

സംഭവത്തിൽ പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഒരാൾ കൂടി ഒപ്പമുണ്ടായിരുന്നതെന്നാണ് വിവരം.

Related Articles

Latest Articles