Wednesday, December 31, 2025

ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ,ഭാര്യക്കും പിതാവിനും ഗുരുതര പരിക്ക്

കൊച്ചി: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലികഴിഞ്ഞ് പിതാവായ എൽദോസിനൊപ്പം സ്കൂട്ടറിൽ വരുമ്പോൾ റോഡിൽ വച്ച് പ്രതിയായ അലക്സ് സ്ഫോടക വസ്തു എറിയുകയായിരുന്നു.

അപടകത്തിൽ എൽദോസിനും മകൾക്കും പരിക്ക് പറ്റി. ഗുരുതരമായ പരിക്കുകളോടെ എൽദോസ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് അലക്സ്. കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ഇയാൾ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles