Sunday, September 20, 2026

50 ലക്ഷത്തിന്റെ 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമം; 24കാരനും അമ്മയും അറസ്റ്റിൽ

രത്‌ലം: 505 ഗ്രാം ബ്രൗൺ ഷുഗർ കടത്താൻ ശ്രമിച്ച 24കാരനും അമ്മയും അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ മന്ദ്‌സൗർ ടൗണിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്നു ഇവർ. വിപണിയിൽ 50 ലക്ഷത്തോളം വരുന്ന
ബ്രൗൺ ഷുഗറാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഫവാര ചൗക്ക് പ്രദേശത്തുനിന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികൾ മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നിന്നുള്ളവരാണ്. അറസ്റ്റിലായ യുവാവിന്റെ പേരിൽ സ്വദേശത്ത് ലഹരിക്കടത്ത് കേസ് ഉണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles