Monday, October 5, 2026

അഞ്ചലിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം; മൂന്ന് പോലീസുകാർക്ക് പരിക്ക്

കൊല്ലം: അഞ്ചലിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. മൂന്ന് പോലീസുകാർക്ക് അപകടത്തിൽ പരിക്കേറ്റു.
ഏരൂർ പോലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്.

പരിക്കേറ്റ എസ്ഐ വേണു, എഎസ്ഐ ശ്രീകുമാർ, സിപിഒ ആരുൺ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles