Tuesday, May 14, 2024
spot_img

ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമം;യുവാവും യുവതിയും പിടിയിൽ,20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്

കൊച്ചി : ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമം. യുവാവും യുവതിയും പിടിയിൽ. ഇടുക്കി രാജകുമാരി സ്വദേശി ആൽബിറ്റും കായംകുളം സ്വദേശി അനഘയുമായാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇരുവരും കാക്കനാട് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണെന്ന് പോലീസ്വ്യക്തമാക്കി. ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടിയപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരെയും അങ്കമാലിയിൽ വച്ച് ബസിൽ നിന്ന് പിടികൂടിയത്.

Related Articles

Latest Articles