Monday, May 6, 2024
spot_img

ശബരിമലനട ഇന്ന് തുറക്കും; നാളെ കൊടിയേറ്റ്,സന്നിധാനത്ത് പത്തുനാൾ തിരുവുത്സവം

പത്തനംതിട്ട :പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും.നാളെയാണ് കൊടിയേറ്റ്. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. വൈകിട്ട് മുളപൂജ നടക്കും. 29 മുതൽ പള്ളിവേട്ട ദിനമായ ഏപ്രിൽ നാലു വരെ എല്ലാ ദിവസവും ഉത്സവബലി, ശ്രീഭൂതബലി എന്നിവ ഉണ്ടാകും.31 മുതൽ ഏപ്രിൽ 4 വരെ രാത്രി ശ്രീഭൂതബലിക്ക് ശേഷം വിളക്ക് ഏഴുന്നള്ളിപ്പും നടക്കും.ഏപ്രിൽ 4ന് രാത്രിയിലാണ് പള്ളിവേട്ട നടക്കുക. ഉത്സവത്തിനു സമാപനം കുറിച്ച് ഏപ്രിൽ 5 ന് 11.30 ന് പമ്പയിൽ ആറാട്ട് നടക്കും.ഉച്ചകഴിഞ്ഞു 3 വരെ പമ്പയിൽ ദർശനത്തിന് അവസരം ഉണ്ട്‌.3.30 ന് സന്നിധാനത്തേക്ക് തിരിച്ചെഎഴുന്നള്ളത് പുറപ്പെടും.
ഘോഷയാത്ര പതിനെട്ടാംപടി കയറി ഉത്സവത്തിനു സമാപനം കുറിച്ച് കൊടിയിറക്കും.

അതേസമയം 31 മുതൽ ഏപ്രിൽ നാലുവരെ വിളക്കിനെഴുന്നള്ളിപ്പും നടക്കും. ഏപ്രിൽ അഞ്ചിന് പമ്പയിൽ ആറാട്ട്. ഈ സമയം ഭക്തർക്ക് പറവെക്കാം. നടി നാളെ തുറക്കുന്നതോടെ ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായി നിലയ്ക്കലിലും പമ്പയിലും ദേവസ്വം ബോർഡിന്റെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കും.

Related Articles

Latest Articles