Friday, September 25, 2026

ബിയർകുപ്പി ഉപയോഗിച്ച് യുവാവിന്റെ തലയ്ക്കടിച്ച സംഭവം; പ്രതിയെ പിടികൂടി പൊലിസ്

നേമം: ബിയർകുപ്പി ഉപയോഗിച്ച് യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി.
പൊറ്റയില്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ ഷിജു (44) ആണ് പിടിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 9.30നായിരുന്നു സംഭവം ഉണ്ടായത്.

വിളവൂര്‍ക്കല്‍ മലയം വെള്ളൂര്‍ക്കോണം കൃഷ്ണ മന്ദിരത്തില്‍ തങ്കപ്പ‍െന്‍റ മകന്‍ സൈമണ്‍ (44) ആണ് പരാതിക്കാരന്‍. മുന്‍ വൈരാഗ്യംമൂലം മലയം ജംഗ്ഷനില്‍ ഷിജു സൈമണിനെ പിടിച്ചുതള്ളുകയും സമീപത്തുണ്ടായിരുന്ന ബിയര്‍ കുപ്പിയെടുത്ത് തലയ്ക്കടിച്ചു പരിക്കേല്‍പിക്കുകയുമായിരുന്നു.

Related Articles

Latest Articles