Tuesday, May 21, 2024
spot_img

ദക്ഷിണകൊറിയൻ പ്രതിപക്ഷനേതാവിനെ ആൾക്കൂട്ടത്തിന് നടുവിൽ കുത്തി കൊലപ്പെടുത്താൻ ശ്രമം, അക്രമിയെ പിടികൂടി

ദക്ഷിണ കോറിയ- ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമം. ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയയെ നയിക്കുന്നു ലൂ ജെ മ്യൂങ്ങിനാണ് (59)കുത്തേറ്റത്. കഴുത്തിൽ കുത്തേറ്റ് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് എത്തിച്ചു. അപകടനില തരണം ചെയ്തെന്നാണ് പ്രാഥമിക വിവരം. അക്രമിയെ സംഭവസ്ഥലത്തുവച്ചുതന്നെ പിടികൂടി.

2022 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ലീ കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. 50-നും 60-നും ഇടയിൽ പ്രായം തോന്നിക്കുന്ന അക്രമി, ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ലീയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കഴുത്തിൽ കുത്തിയത്. കുത്തേറ്റ ലീ ആദ്യം ആൾക്കൂട്ടത്തിലേക്കും പിന്നീട് അബോധാവസ്ഥയിലായി വീഴുകയുമായിരുന്നു.

2022 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ 0.73ശതമാനം വോട്ടുകളുടെ വ്യത്യാസത്തിലാണ് നിലവിലെ പ്രസിഡൻ്റ് യൂൻ സുക്-യോളിനോട് ലീ പരാജയപ്പെട്ടത്. ഇത് ദക്ഷിണ കൊറിയൻ ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രസിഡൻ്റ് മത്സരമായി മാറിയിരുന്നു.

Related Articles

Latest Articles