Sunday, September 20, 2026

ബസില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; പെരുമ്പടപ്പ് സ്വദേശി അന്‍സാര്‍ അറസ്റ്റിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് ആമയം സ്വദേശി പള്ളിയില്‍ വീട്ടില്‍ അന്‍സാര്‍ (35) ആണ് അറസ്റ്റിലായത്. കുന്നംകുളം പൊലീസ് ആണ് ഇയാളെ പിടികൂടിയത്.

സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബസില്‍ വെച്ച്‌ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ ഡി ശ്രീജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ കെ ഹംദ്, രവികുമാര്‍, നിബു നെപ്പോളിയന്‍, വിനീത എന്നിവരും അനേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles

Latest Articles