Tuesday, October 27, 2026

പോലീസുകാരൻ സിങ്കം സ്‌റ്റൈല്‍ മീശയുമായി കോടതിയിൽ;മീശ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്ന് കോടതി; ഇല്ലെങ്കില്‍ ഉടന്‍ അത് ട്രിം ചെയ്യണമെന്ന് ജഡ്ജിയുടെ താക്കീത്

സിങ്കം സ്‌റ്റൈല്‍ മീശയുമായി കോടതിയില്‍ എത്തിയ പോലീസുകാരനെ ശാസിച്ച്‌ ജില്ലാ ജഡ്‌ജി.തമിഴ്‌നാട്ടിലെ നീലഗിരിയിലാണ് സംഭവം.ഒരു കേസുമായി ബന്ധപ്പെട്ട് ഊട്ടിയിലെ നീലഗിരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി മുരുകന് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കിയപ്പോഴായിരുന്നു സംഭവം. ‘സിങ്കം’ എന്ന തമിഴ് ചിത്രത്തില്‍ നടന്‍ സൂര്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മീശ പോലെയായിരുന്നു പോലീസുകാരന്റെ മീശയും.

മീശ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ ഉടന്‍ അത് ട്രിം ചെയ്യണമെന്നും ജഡ്ജി കര്‍ശനമായി താക്കീത് നല്‍കി. ജഡ്ജിയുടെ ശാസനക്ക് പിന്നാലെ രാജേഷ് തൊട്ടടുത്തുള്ള സലൂണില്‍ പോയി ‌മീശ ട്രിം ചെയ്താണ് തിരികെ വന്നത്.

Related Articles

Latest Articles