Monday, May 13, 2024
spot_img

32 ഗ്രാം എംഡിഎംഎ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; കോട്ടയത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍; പ്രതികളെ പോലീസ് വലയിലാക്കിയത് ഇങ്ങനെ

കോട്ടയം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി കോട്ടയം വൈക്കത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട പത്താഴപ്പടി സ്വദേശി മുഹമ്മദ് മുനീറും, തലനാട് സ്വദേശി അക്ഷയ് സോണിയുമാണ് അറസ്റ്റിലായത്. 32 ഗ്രാം എംഡിഎംഎയാണ് യുവാക്കളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്.

പ്രതികൾ ഏറെ നാളായി നിരീക്ഷണത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. വൈക്കം തോട്ട് വാക്കം ഭാഗത്ത് ഇരുവരും എത്തിയെന്ന് മനസിലാക്കിയാണ് പോലീസ് സംഘം ഇരുവരെയും വളഞ്ഞത്. പ്രാഥമിക പരിശോധനയില്‍ ഇരുവരില്‍ നിന്നും ലഹരി ഉല്‍പന്നങ്ങളൊന്നും കിട്ടിയില്ല. തുടര്‍ന്ന് വിശദമായ ശരീര പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ 32.1 ഗ്രാം എംഡിഎംഎ ഇരുവരില്‍ നിന്നും കണ്ടെടുത്തത്. അറസ്റ്റിലായ അക്ഷയ് സോണി എറണാകുളത്ത് കഞ്ചാവ് കേസിലും കുമരകത്ത് മുക്കുപണ്ട തട്ടിപ്പ് കേസിലും പ്രതിയാണ്. മുനീറിനെതിരെ ഈരാറ്റുപേട്ടയില്‍ എക്സൈസും പോലീസും കേസെടുത്തിട്ടുണ്ട്. ഇത് രണ്ടും കഞ്ചാവ് കേസുകളാണ്. കോട്ടയം എസ്പി കെ കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles