തൃശൂര്‍: പ്രശസ്ത കവിയും പ്രമുഖ വിവര്‍ത്തകനുമായ ആറ്റൂര്‍ രവി വര്‍മ(89) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്കാരവും ആശാന്‍ പുരസ്കാരവും നേടിയിട്ടുണ്ട്. കവിത,ആറ്റൂര്‍ രവി വര്‍മയുടെ കവിതകള്‍ എന്നിവ പ്രധാന കൃതികളാണ്. നിരവധി തമിഴ് കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.

