Sunday, May 19, 2024
spot_img

അഴിമതിക്കേസ്; ഓങ് സാങ് സൂചിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതായി റിപ്പോർട്ട്

മ്യാന്‍മര്‍ മുന്‍ വിദേശകാര്യമന്ത്രിയും നൊബേല്‍ ജേതാവുമായി ഓങ് സാങ് സൂചിക്ക് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്ട്. അഴിമതിക്കേസിലാണ് ഓങ് സാങ് സൂചിക്ക് തടവ് ശിക്ഷ ലഭിച്ചത്. 60,000 യുഎസ് ഡോളറും സ്വര്‍ണവും കൈക്കൂലിയായി വാങ്ങിയെന്നാണ് ഇവർക്ക് നേരെയുള്ള കേസ്.

ഇവർക്കെതിരെയുള്ള 11 അഴിമതിക്കേസുകളില്‍ ആദ്യത്തേതിന്റെ വിധിയാണ് മ്യാന്‍മര്‍ കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. ഓരോ കേസിനും പരമാവധി 15 വര്‍ഷം വരെയാണ് ശിക്ഷാ കാലാവധി.

അതേസമയം, കേസ് സംബന്ധിച്ച കോടതി വിചാരണകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. കൂടാതെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് സൂചിയുടെ അഭിഭാഷകരെയും മ്യാന്‍മര്‍ കോടതി വിലക്കിയിട്ടുണ്ട്.

Related Articles

Latest Articles