ഓച്ചിറ: മോഷ്ടാക്കളെ ഭയന്ന് വീട്ടമ്മ സ്വര്‍ണവും പണവും വീടിന് സമീപത്ത് കുഴിച്ചിട്ടു. എന്നാൽ അത് അവർക്ക് തന്നെ വിനയായി. കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നുപോയി. തുടർന്ന് മോഷണം പോയി എന്ന പോലീസിൽ പരാതിനൽകുകയും പോലീസ് സ്ഥലത്തെത്തി പരിശോധിയ്ക്കുകയും ചെയ്തു. വീടിന്റെ പരിസരം ഉഴുതു മറിച്ചാണ് പോലീസ് സ്വര്‍ണവും പണവും കണ്ടെത്തിയത്.
ഓച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ചങ്ങന്‍കുളങ്ങര സ്വദേശിനിക്കാണ് ഈ അക്കിടി പറ്റിയത്. ഭര്‍ത്താവിനൊപ്പം ബന്ധു വീട്ടിലേക്ക് പോയപ്പോഴാണ് 20 പവന്‍ സ്വര്‍ണവും 15,000 രൂപയും പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ആരുമറിയാതെ വീടിന്റെ പരിസരത്ത് കുഴിച്ചിട്ടത്.
തിരികെ എത്തിയപ്പോള്‍ സ്വര്‍ണം കുഴിച്ചിട്ട സ്ഥലം ഇവര്‍ മറന്നു പോയി. ഒടുവില്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ പോലീസിൽ പരാതിനൽകുകയും സ്വർണ്ണം കണ്ടെടുക്കുകയുമായിരുന്നു.

