Friday, October 2, 2026

ആത്മകഥാ വിവാദം ! ഇ.പി. ജയരാജന്റെ മൊഴി രേഖപ്പെടുത്തി പോലീസ് ; രവി ഡിസിയുടെ മൊഴി ഉടൻ രേഖപ്പെടുത്തിയേക്കും

ചേലക്കര,വയനാട് ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിനത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ആത്മകഥ വിവാദത്തില്‍ മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. വിവാദവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്.

ഇ.പി ജയരാജന്റേതെന്ന പേരില്‍ ആത്മകഥ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയതായി നേരത്തെ കോട്ടയം എസ് പി ഷാഹുല്‍ ഹമീദ് വ്യക്തമാക്കിയിരുന്നു. ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഇ.പി. ജയരാജനും ഡി.സി. ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കും.

ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനുള്ള കരാറിനെ സംബന്ധിച്ച് ഡി.സി. ബുക്സിലെ രണ്ട് ജീവനക്കാരുടെ മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ പിഡിഎഫ് ചോര്‍ന്നതിനേ കുറിച്ചും പോലീസ് അന്വേഷണം നടത്തും. ചോർന്ന പിഡിഎഫ് കോപ്പി ആർക്കൊക്കെ ലഭിച്ചു എന്നതും അന്വേഷണ പരിധിയിൽ വരും

Related Articles

Latest Articles