Monday, May 6, 2024
spot_img

‘സംഘർഷം ഒഴിവാക്കി നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം’! ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്ക അറിയിച്ച് ഭാരതം

ദില്ലി: ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ കടുത്ത ആശങ്ക അറിയിച്ച് ഭാരതം. മേഖലയുടെ സുരക്ഷയേയും സമാധാനത്തെയും ബാധിക്കുന്ന നടപടികൾ ഒഴിവാക്കണം. സംഘർഷം ഒഴിവാക്കി നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്ന് ഭാരതം ആവശ്യപ്പെട്ടു. ഇന്ത്യക്കാരുമായി എംബസികൾ സമ്പർക്കത്തിലുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രായേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു.

അതിനിടെ, കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന ഇസ്രായേൽ ഉടമസ്ഥതയിലുള്ള ഒരു ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തു. അതിന് പിന്നാലെ, ഇസ്രായേലിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള റോക്കറ്റ് ആക്രമണങ്ങൾ നടത്തി. ചുരുക്കത്തിൽ മധ്യപൂർവേഷ്യ ഒരു യുദ്ധത്തെ മുഖാമുഖം കണ്ട് നിൽക്കുകയാണ്. യുദ്ധത്തിന് മുതിർന്നാൽ കനത്ത വില നൽകേണ്ടി വരുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പും വന്നുകഴിഞ്ഞു.

Related Articles

Latest Articles