Friday, May 3, 2024
spot_img

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; നാളെ കുന്നംകുളത്തും കാട്ടാക്കടയിലും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും; മൂന്ന് ജില്ലകളിൽ ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ട് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി, ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ തങ്ങിയ ശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ശേഷം കുന്നംകുളത്ത് റോഡ് ഷോയിൽ പങ്കെടുത്ത് അദ്ദേഹം പൊതുവേദിയെ അഭിസംബോധന ചെയ്യും.

ശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിൽ നടക്കുന്ന രണ്ടാമത്തെ പരിപാടിയിൽ പങ്കെടുക്കും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ കൊച്ചിയിലേക്ക് പോകും. വൈകിട്ടോടെ ദില്ലിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി യാത്ര ചെയ്യുന്ന പാതയും താമസസ്ഥലവും ഇന്നലെ ഉച്ചയോടെ എസ്പിജിയുടെ നിയന്ത്രണത്തിലാണ്. കർശന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles