ലഖ്നൗ: ഉത്തര്‍പ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 മരണം. യുപിയിലെ ബരാബങ്കിയിലാണ് സംഭവം.
ഡബിള്‍ ഡെക്കര്‍ ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പരിക്കേറ്റവരെ ലഖ്നൗ ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു.
ലഖ്നൗ – അയോധ്യ ദേശീയ പാതയില്‍ പുലര്‍ച്ചെ 1.30ഓടെയാണ് അപകടം നടന്നത്. ഹരിയാനയില്‍ നിന്ന് ബീഹാറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ എത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

